Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ബിറ്റ്‌കോയിന്‍ ഇടപാട് നടത്തിയാല്‍ പത്ത് വര്‍ഷം ജയില്‍ ശിക്ഷ
Reporter
ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ. ഡിജിറ്റല്‍ കറന്‍സികള്‍ ഇന്ത്യയില്‍ നിരോധിക്കുന്നതിന്റെ ഭാഗമായി കൊണ്ടു വരുന്ന ഡ്രാഫ്റ്റ് ബില്ലിലാണ് ഈ നിര്‍ദ്ദേശമുള്ളത്. ക്രിപ്‌റ്റോ കറന്‍സികള്‍ മൈന്‍ ചെയ്യുകയോ, ഇവയില്‍ ഇടപാടുകള്‍ നടത്തുകയോ, വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും നിരോധിക്കുന്ന തരത്തിലാണ് ബില്‍ വരുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.

ഇന്ത്യയില്‍ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ഭാവിയില്‍ നിയമപ്രാബല്യം കൈവരുമെന്ന പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്ന വിധത്തിലാണ് ബില്ലിന്റെ വരവ്. എക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ചെയര്‍മാനായ സമിതിയാണ് ബില്‍ തയ്യാറാക്കുന്നത്.
 
Other News in this category

 
 




 
Close Window