Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
രാംദേവിന്റെ കച്ചവടം മൊത്തം ഇടിഞ്ഞു: പ്രതീക്ഷിച്ച വില്‍പ്പനയില്‍ 12000 കോടി കുറവ്
Reporter
യോഗ ഗുരുവു രാംദേവ് വന്‍ വളര്‍ച്ച പ്രഖ്യാപിച്ച 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 10% ഇടിയുകയാണുണ്ടായത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്നാണ് കമ്പനി വൃത്തങ്ങള്‍ വിലയിരുത്തുന്നു. 2018 മാര്‍ച്ചില്‍ 20000 കോടി രൂപയുടെ വില്‍പ്പന നടത്താന്‍ കഴിയുമെന്നും ഇതോടെ കച്ചവടം ഇരട്ടിയാകുമെന്നും രാംദേവ് പ്രവചിച്ചിരുന്നു. 20000 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിച്ചയിടത്ത് 8100 കോടിയുടെ വില്‍പ്പന മാത്രമാണ് നടന്നതെന്നാണ് വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

2016ലെ നോട്ടുനിരോധനവും 2017ല്‍ കൊണ്ടു വന്ന ജി.എസ്.ടിയും വളര്‍ച്ചയെ ബാധിച്ചു. വളരെ പെട്ടെന്ന് വിപുലീകരിച്ചതു കൊണ്ട് ഗുണനിലവാരം നിലനിര്‍ത്താന്‍ പറ്റിയില്ലെന്നതും പോരായ്മയായി ചൂണ്ടിക്കാട്ടുന്നണ്ട്. രാംദേവിന്റെ അനുയായിയും ബിസിനസ് പങ്കാളിയുമായ ആചാര്യ ബാലകൃഷ്ണയും ഇത്തരമൊരു അഭിപ്രായം പങ്കു വെച്ചിരുന്നു.
 
Other News in this category

 
 




 
Close Window