Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
സ്വര്‍ണം ചതിക്കില്ലെന്ന് മലയാളികളുടെ വിശ്വാസം ശരിയാണ്: പവന്‍ വില 18,000 എത്തിയ പൊന്ന് വീണ്ടും 25,000 രൂപയിലെത്തി
Reporter
രാജ്യാന്തര മാര്‍ക്കറ്റില്‍ കുതിച്ചുയരുന്ന വിലയ്‌ക്കൊപ്പം കേരളത്തില്‍ ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂട്ടിയത്. ഗ്രാമിന് 3210 രൂപയും പവന് 25,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് ഇന്ന് കേരള വിപണിയില്‍ രേഖപ്പെടുത്തിയത്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുകയറിയത്. ഫെഡറല്‍ റിസര്‍വ് അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

യുഎസ് – ചൈന വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ്!വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതലായി മാറിയതാണ് സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് ഉയരാന്‍ ഇടയാക്കിയത്.

ഇന്നലെ ഗ്രാമിന് 3175 രൂപയായിരുന്നു സ്വര്‍ണ നിരക്ക്. പവന് 25400 രൂപയും. ജൂണ്‍ 21 നാണ് ഇതിന് മുമ്പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3180 രൂപയും പവന് 25440 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്.

ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 14.20 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,427.35 ഡോളറാണ് ഇന്നത്തെ നിരക്ക്.
 
Other News in this category

 
 




 
Close Window