Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
കേന്ദ്ര ബജറ്റില്‍ പ്രവാസികള്‍ക്കു കിട്ടിയത് ആധാര്‍കാര്‍ഡ്: വിദേശത്ത് എത്ര വര്‍ഷം താമസിച്ചാലും ഇന്ത്യക്കാര്‍ക്ക് ആധാര്‍
Reporter
പ്രവാസി ഇന്ത്യക്കാര്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന വലിയ ഒരു പ്രശ്‌നത്തിന് ഈ ബഡ്ജറ്റോടെ പരിഹാരമാകുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എല്ലാ എന്‍.ആര്‍.ഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുന്‍പുള്ള നയം മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്.

വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍കാര്‍ഡ് എടുക്കാന്‍ നിയമം അനുവദിക്കുന്നില്ലെങ്കിലും നാട്ടില്‍ ഏത് ആവശ്യത്തിനും ആധാര്‍ ഹാജരാക്കേണ്ട സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. ഈ പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകുമെന്ന് കരുതാം.പ്രവാസികള്‍ക്കും ആധാര്‍ നല്‍കുമെന്ന് നേരത്തേ മുന്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് സ്ഥിരതാമസക്കാര്‍ അല്ലാത്തതിനാല്‍ ആധാര്‍ കാര്‍ഡിന്റെ ഗുണഭോക്താക്കളാകാന്‍ പ്രവാസികള്‍ക്ക് കഴിയില്ലെന്ന നിലപാട് പുന:പരിശോധിക്കണമെന്ന് പ്രവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിലവിലെ ആധാര്‍ നിയമത്തിലെ 3.1 സെക്ഷന്‍ പ്രകാരം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹതയുള്ളു. താല്‍ക്കാലിക തൊഴില്‍ കരാറിനു പുറത്ത് ഗള്‍ഫ് മേഖലയിലും മറ്റും ജോലി ചെയ്യുന്ന സാധാരണ പ്രവാസികളുടെ കാര്യത്തില്‍ ഇളവ് വേണമെന്നും പ്രവാസി സമൂഹം ആവശ്യപ്പെട്ടിരുന്നു.
 
Other News in this category

 
 




 
Close Window