|
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി ടാറ്റയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷവും ടാറ്റ തന്നെയായിരുന്നു രാജ്യത്തെ ഏറ്റവും വില കൂടിയ ബ്രാന്‍ഡ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ഫിനാന്‍സ് എന്ന
കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ഇന്ത്യയിലെ മികച്ച ബ്രാന്‍ഡുകളെ കുറിച്ച് പഠനം നടത്തി ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തെ 100 ബ്രാന്‍ഡുകളെ കുറിച്ചാണ് ഈ സ്ഥാപനം പഠനം നടത്തിയത്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ കമ്പനികളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ വരുന്നത്. ടാറ്റായുടെ ബ്രാന്‍ഡ് മൂല്യം കഴിഞ്ഞ വര്‍ഷം 37 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 1955 കോടി ഡോളറാണ് ടാറ്റായുടെ ബ്രാന്‍ഡ് മൂല്യം കണക്കാക്കിയിരിക്കുന്നത്. തൊട്ടു മുന്‍ വര്‍ഷം ഇത് 1423 കോടി ഡോളറായിരുന്നു.
ലോകത്തെ ഏറ്റവും മികച്ച 100 ബ്രാന്‍ഡുകളില്‍ ഒന്നാണ് ടാറ്റ. ലോക നിരയില്‍ എണ്‍പത്തിയാറാം സ്ഥാനത്താണ് ടാറ്റ. |