Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ഇക്കുറി കേരള സര്‍ക്കാര്‍ ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടി; ടിക്കറ്റ് വില 300 രൂപ
Reporter
ഇത്തവണ ഓണത്തിന് സൂപ്പര്‍ ബമ്പറുമായി കേരള ലോട്ടറി വകുപ്പ്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയുമായാണ് ഓണം ബമ്പര്‍ എത്തുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

2018 ലെ ഓണത്തിന് 10 കോടിയായിരുന്നു ഒന്നാം സമ്മാനം. 50 ലക്ഷം രൂപ വീതം പത്തു പേര്‍ക്ക് രണ്ടാം സമ്മാനവും പ്രഖാപിച്ചിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റിന്റെ വില. സെപ്റ്റംബര്‍ 26 നാണ് നറുക്കെടുപ്പ്. 90 ലക്ഷം ടിക്കറ്റുകളാണ് വില്പനക്ക് തയാറാക്കിയിരിക്കുന്നത്. ഇത് മുഴുവന്‍ വിട്ടുപോയാല്‍ 270 കോടി രൂപ വരവുണ്ടാകും. വില്പനയുടെ സംസ്ഥാനതല ഉദ്ഘടാനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.
 
Other News in this category

 
 




 
Close Window