Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
മാക്ഡവല്‍സ് കമ്പനിയുടെ കുപ്പിവെള്ളം കേരളത്തില്‍ നിരോധിച്ചു: വെള്ളത്തില്‍ അമിതമായ തോതില്‍ സില്‍വര്‍
Reporter
സില്‍വറിന്റെ അംശം കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ ഫുഡ് സെഫ്റ്റ് കേരള വഴിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

അനുവദിച്ചതിലും കൂടുതല്‍ സില്‍വറിന്റെ സാന്നിദ്ധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് S&S Food Industries, Sy.No 1225, Mattathurkunnu P.O., Kodakara, Trissur (State Licence No: 11315008000653) ഉദ്പാദിപ്പിക്കുന്ന McDowell's No.1 Packaged Drinking Water ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.

കുപ്പിവെള്ളം സൂക്ഷിക്കാനോ വില്‍പ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉല്‍പ്പാദകരോട് വിപണിയിലുള്ള മുഴുവന്‍ കുപ്പിവെള്ളവും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.
 
Other News in this category

 
 




 
Close Window