Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
അടിവസ്ത്രങ്ങള്‍ വില്‍പ്പന കുറഞ്ഞു: പ്രമുഖ കമ്പനികള്‍ പ്രതിസന്ധിയില്‍
Reporter
പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കളുടെയെല്ലാം വില്‍പ്പനയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വന്‍ ഇടിവുണ്ടായാതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് അടിവസ്ത്ര വിപണി ഇക്കഴിഞ്ഞ ത്രൈമാസത്തില്‍ ഏറ്റവാങ്ങിയത്.

പ്രമുഖ അടിവസ്ത്ര നിര്‍മാണ ബ്രാന്‍ഡായ ജോക്കിയുടെ അവസാന പാദത്തിലെ വില്‍പ്പന വളര്‍ച്ച രണ്ട് ശതമാനം മാത്രമാണ്. 2008 ലെ വിപുലീകരണത്തിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ച നിരക്ക് ജോക്കിയുടെ നിര്‍മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസിന് നേരിടേണ്ടി വരുന്നത്. മറ്റ് പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് വിപണിയില്‍ നിന്നുണ്ടായത്.

ഡോളര്‍ ഇന്‍ഡസ്ട്രീസിന് വില്‍പ്പനയില്‍ നാല് ശതമാനത്തിന്റെ ഇടിവ് നേരിട്ടു. വിഐപി ക്ലോത്തിംഗിനുണ്ടായത് 20 ശതമാനത്തിന്റെ തളര്‍ച്ചയാണ്. ലക്‌സ് ഇന്‍ഡസ്ട്രീസിന്റെ വില്‍പ്പന ഫ്‌ലാറ്റാണ്. ഇന്ത്യന്‍ സമ്പദ്!വ്യവസ്ഥയ്ക്ക് നേരിട്ട തളര്‍ച്ചയാണ് ഇത്തരത്തിലൊരു ഇടിവിന് പ്രധാന കാരണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

വിപണിയുടെ ഇപ്പോഴത്തെ അവസ്ഥ യോജിച്ചതല്ലെന്നാണ് ജോക്കി ബ്രാന്‍ഡിന്റെ മാതൃ കമ്പനിയായ പേജ് ഇന്‍ഡസ്ട്രീസ് സിഇഒ വേദ്ജി ടിക്കു ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. കമ്പനിയുടെ ഇപ്പോഴത്തെ വില്‍പ്പന വളര്‍ച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്. ഇത് ആദ്യമായാണ് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു ഇടിവുണ്ടാകുന്നത് – അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window