Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
എട്ടാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍ മുകേഷ് അംബാനി: മൊത്തം സമ്പാദ്യം 3.8 ലക്ഷം കോടി
Reporter
തുടര്‍ച്ചയായ എട്ടാം തവണയും മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. 3.8 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറുണ്‍ പുറത്തിറക്കിയ രാജ്യത്തെ സമ്പന്നരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ എട്ടാം സ്ഥാനത്താണ് അംബാനിയുടെ സ്ഥാനം. ഇന്ത്യയില്‍ അംബാനിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് 1.5 ലക്ഷം കോടി ആസ്തിയുമായി എസ്.പി ഹിന്ദുജയും കുടുംബവുമാണ് ഉള്ളത്. മൂന്നാം സ്ഥാനം വിപ്രോ സ്ഥാപകന്‍ അസിം പ്രേംജിയാണ്. 1.2 ലക്ഷം കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

അതേസമയം, ധനികരായവരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു സ്ത്രീ പോലുമില്ല. ഇന്ത്യയിലെ ധനികയായ വനിത ഗോദ്‌റേജ് ഗ്രൂപ്പിന്റെ സ്മിത വി കൃഷ്ണയാണ്. 43,400 കോടിയാണ് ഇവരുടെ ആസ്തി. റോഷ്‌നി നാഡാര്‍, കിരണ്‍ മസുംദര്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

42 ശതകോടീശ്വരന്മാരുള്ള മുംബൈയാണ് ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള ഇന്ത്യന്‍ നഗരം. രണ്ടാം സ്ഥാനത്ത് 25 ശതകോടീശ്വരന്മാരുമായി ഡല്‍ഹിയാണ്. ബംഗളൂരുവും ഹൈദരാബാദും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
 
Other News in this category

 
 




 
Close Window