Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
സ്വര്‍ണം ഒരു പവന് കേരളത്തില്‍ വില 28,000 രൂപ കടന്നു: മലയാളികളുടെ സ്വര്‍ണ പ്രേമം ഇന്ത്യയിലെ ബാങ്കുകളുടെ സാമ്പത്തിക ശക്തി
Reporter
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണുണ്ടായിരിക്കുന്നത്.ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,525 രൂപയും പവന് 28,200 രുപയുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്.

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,508.07 ഡോളറാണ് ഇന്നത്തെ നിരക്ക്.
 
Other News in this category

 
 




 
Close Window