Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ജോലി സമയത്ത് സ്ത്രീകള്‍ കണ്ണട വയ്ക്കരുതെന്ന് കമ്പനി ഉടമകള്‍: കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാനാണെന്ന് വിശദീകരണം
Reporter
സ്ത്രീ ജീവനക്കാര്‍ കണ്ണട ധരിക്കുന്നത് ആകര്‍ഷകത്വം കുറയ്ക്കുമെന്ന് ജപ്പാനിലെ കമ്പനികള്‍. ജോലി സമയത്ത് സ്ത്രീകള്‍ കണ്ണട ധരിക്കുന്നത് നിരോധിച്ച തീരുമാനത്തിനെതിരെ ജപ്പാനില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. കാഴ്ചക്കുറവുള്ളവര്‍ കോണ്‍ടാക്ട് ലെന്‍സ് ധരിക്കണമെന്നും പ്രമുഖ കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായത്.

റിസപ്ഷനിസ്റ്റുകളായ സ്ത്രീകളോടും സൂപ്പര്‍മാര്‍ക്കറ്റിലെ വനിതാ ജീവനക്കാരോടുമാണ് ആദ്യഘട്ടത്തില്‍ കമ്പനികള്‍ ഈ ആവശ്യം ഉന്നയിച്ചത്. പിന്നാലെ നഴ്‌സുമാര്‍, ബ്യൂട്ടി ക്ലിനിക്കുകള്‍, ഷോറൂമുകള്‍ എന്നിങ്ങനെ ആളുകവുമായി ഇടപഴകേണ്ടി വരുന്ന എല്ലാ വനിതകള്‍ക്കുമായി ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.
കണ്ണട നിരോധനത്തിന് പുറമേ സ്ത്രീകള്‍ രണ്ട് ഇഞ്ച് ഉയരമുള്ള ചെരിപ്പുകള്‍ ധരിക്കണമെന്നും കമ്പനികള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ 'കുടൂ' ക്യാംപെയിന്‍ ജീവനക്കാര്‍ രാജ്യ വ്യാപകമായി സംഘടിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window