Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത് ചോദ്യം ചെയ്ത യൂണിയന്‍ നേതാവിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു
Reporter
ഐടി തൊഴിലാളി യൂണിയന്‍ നേതാവിനെ കോഗ്‌നിസന്റ് പുറത്താക്കി. ഇളവരശന്‍ രാജയെയാണ് പുറത്താക്കിയത്. തമിഴ്‌നാട് മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഫ്‌ഐറ്റിഇ യൂണിയന്റെ ജനറല്‍ സെക്രട്ടറിയാണ് ഇളവരശന്‍. ഐടി രംഗത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സര്‍ക്കാരും ഐടി കമ്പനികളും ചേര്‍ന്ന ത്രികക്ഷിയുടെ ഭാഗമാണ് ഈ

തൊഴില്‍ കുറച്ചുകൊണ്ട് ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ തീരുമാനത്തിനെയും കൂട്ടപ്പിരിച്ചുവിടലിനെയും യൂണിയന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതാണ് പിരിച്ചുവിടാന്‍ കാരണം എന്ന് ആരോപണമുണ്ട്. എന്നാല്‍, കമ്പനിയുടെ തൊഴില്‍കരാര്‍ പാലിച്ചാണ് ഇളവരശനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പെര്‍ഫോര്‍മന്‍സ് വിലയിരുത്തിയും ഉപഭോക്താവിന്റെ പ്രതികരണങ്ങള്‍ പരിഗണിച്ചുമാണ് പുറത്താക്കല്‍ എന്ന് അധികൃതര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window