Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഫേസ് ബുക്കിലൂടെ ഇനി പണം അയയ്ക്കാം: ഫേസ്ബുക്ക് പേ ആദ്യം അമേരിക്കയില്‍
Reporter
പണം കൈമാറുന്നതിനുള്ള പുതിയ ഫീച്ചറുമായി ഫെയ്‌സ് ബുക്ക് രംഗത്തെത്തി. അമേരിക്കയിലാണ് ഈ പുതിയ സൗകര്യം കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ഫെയ്‌സ് ബുക്ക് പേ എന്നാണ് പുതിയ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേര്. ഫെയ്‌സ് ബുക്കിന് പുറമെ വാട്ട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നീ പ്ലാറ്റ്‌ഫോമുകളിലും ഈ ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ഈയാഴ്ച തന്നെ ഫെയ്‌സ് ബുക്കിലും മെസഞ്ചറിലും ഇത് ലഭ്യമാകും.

അമേരിക്കന്‍ കമ്പനികളുടെ ഫണ്ട് റൈസിംഗ്, ഗെയിം വാങ്ങല്‍, ഇവെന്റുകളുടെ ടിക്കറ്റുകള്‍ വാങ്ങല്‍, വ്യക്തിഗതമായ കൈമാറ്റം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്ക് ഈ ആപ്പ് അധിഷ്ഠിത സംവിധാനം ഉപയോഗിക്കാന്‍ കഴിയും. ഇതിനു പുറമെ ഫെയ്‌സ്ബുക്കിലെ മാര്‍ക്കറ്റ് സ്‌പേസില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും ഇതുവഴി കഴിയുമെന്ന് കമ്പനി അറിയിച്ചു.
എല്ലാ പ്രമുഖ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഇതില്‍ ഉപയോഗിക്കാം. ഇന്ത്യയില്‍ വാട്‌സാപ്പ് വഴി പുതിയ സംവിധാനം നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പ്രത്യേക സുരക്ഷക്കായി പ്രത്യേക പിന്‍ നമ്പര്‍, ബയോ മെട്രിക് തിരിച്ചറിയല്‍ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ കറന്‍സി രംഗത്ത് കാലിബ്ര വാലറ്റ് എന്ന ഫീച്ചര്‍ കമ്പനി നേരത്തെ അവതരിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window