Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഏതെങ്കിലും പ്രൈവറ്റ് കമ്പനികള്‍ ഏറ്റെടുത്തില്ലെങ്കില്‍ എയര്‍ഇന്ത്യ പൂട്ടേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി
Reporter
ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് എയര്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നും സ്വകാര്യ വല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ പൂട്ടേണ്ടി വരുമെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.

സ്വകാര്യവല്‍ക്കരണമല്ലാതെ മറ്റ് പോംവഴികളില്ല.തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിച്ചായിരിക്കും എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം. ഇതുമൂലം ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമാകില്ല. വൈകാതെ തന്നെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

മാര്‍ച്ചിനുള്ളില്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു.
 
Other News in this category

 
 




 
Close Window