Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
മാരുതിക്ക് 36 വയസ് ; ഇതുവരെ വിറ്റത് രണ്ട് കോടി കാറുകള്‍
Reporter
ഇന്ത്യയിലെ പ്രമുഖ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇന്ത്യന്‍ വിപണിയില്‍ മൊത്തം 2 കോടി കാറുകള്‍ വിറ്റു. 2 കോടി വാഹനങ്ങള്‍ വിറ്റു പോവുക എന്ന നാഴികക്കല്ല് പിന്നിടുന്ന ഇന്ത്യയിലെ ഒരേയൊരു കമ്പനിയാണ് മാരുതി സുസുക്കി.

1983 ഡിസംബറില്‍ ആദ്യത്തെ കാര്‍ വിറ്റ മാരുതി 36 വര്‍ഷത്തിനുള്ളില്‍ ഈ നാഴികക്കല്ല് നേടിയെടുത്തു. ഒരു കോടി വാഹന വില്‍പ്പനയിലെത്താന്‍ 29 വര്‍ഷത്തോളമെടുത്തപ്പോള്‍, അടുത്ത 1 കോടി വാഹനങ്ങള്‍ റെക്കോഡ് സമയത്ത് വെറും 8 വര്‍ഷത്തിനുള്ളില്‍ വിറ്റു.

പുതിയ റെക്കോഡില്‍ അമ്പരന്നതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി അയുകാവ പറഞ്ഞു. ഈ നാഴികക്കല്ല് നേടുന്നത് മാരുതി സുസുക്കിക്കും ഞങ്ങളുടെ വിതരണക്കാര്‍ക്കും ഡീലര്‍ പങ്കാളികള്‍ക്കും ഒരു വലിയ നേട്ടമാണ്. ഉപയോക്താക്കള്‍ ഞങ്ങളില്‍ അര്‍പ്പിച്ച അപാരമായ വിശ്വാസത്തിനും ഞങ്ങളുടെ പങ്കാളികളുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിനും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്, കെനിചി അയുകാവ പറഞ്ഞു.

കാലങ്ങളായി മാരുതി സുസുക്കി ഇന്ത്യക്കാരുടെ യാത്രാ രീതിയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. 1983 ഡിസംബര്‍ 14 ന് ആദ്യത്തെ ഐതിഹാസിക മാരുതി 800 കാറിന്റെ വരവോടെയായിരുന്നു ഇതിന്റെ തുടക്കം, ഈ കാര്‍ വളരെ ജനപ്രിയമായി തീര്‍ന്നു, ഇത് ജനങ്ങളുടെ കാര്‍ എന്ന് അറിയപ്പെട്ടു.
 
Other News in this category

 
 




 
Close Window