Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
3 മൊബൈല്‍ കമ്പനികള്‍ നിരക്ക് 47 ശതമാനം വരെ കൂട്ടി: ഫോണില്‍ കുത്തി ഇരിക്കുന്നവര്‍ക്ക് കനത്ത ആഘാതം
Reporter
ടെലികോം കമ്പനികള്‍ സേവന നിരക്കുകള്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. പൊതുജനത്തിന് കനത്ത തിരിച്ചടിയുമായി വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവ പ്രഖ്യാപിച്ച പ്രീപെയ്ഡ് കാള്‍, ഡേറ്റ നിരക്കുവര്‍ദ്ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. 47 ശതമാനം വരെയാണ് വര്‍ദ്ധന. റിലയന്‍സ് ജിയോ പ്രഖ്യാപിച്ച 40 ശതമാനം വര്‍ദ്ധന ഡിസംബര്‍ ആറിന് നടപ്പാകും. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് ജിയോയുടെ പിറവിയോടെ, കുത്തനെ ഇടിഞ്ഞ നിരക്കുകളാണ് ഇപ്പോള്‍ കൂട്ടുന്നത്.പുതിയ മൊബൈല്‍ നിരക്കുകള്‍
വൊഡാഫോണ്‍ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയുടെ പരിഷ്‌കരിച്ച പാക്കേജുകള്‍ ഇവയാണ്...
ഭാരതി എയര്‍ടെല്‍
19 : കാലാവധി രണ്ടുദിവസം. അണ്‍ലിമിറ്റഡ് കാള്‍, 150 എംബി ഡേറ്റ, 100 എസ്.എം.എസ്
49 : പഴയ നിരക്ക് 35. പുതിയ പാക്കില്‍ ടോക്ക്‌ടൈം ?38.52. ഡേറ്റ 100 എംബി. കാലാവധി 28 ദിവസം
79 : പഴയ നിരക്ക് 65. പുതിയ ടോക്ക്‌ടൈം ?63.95. ഡേറ്റ 200 എംബി.
148 : പഴയ നിരക്ക് 129. അണ്‍ലിമിറ്റഡ് കാള്‍, 300 എസ്.എം.എസ്., 2ജിബി ഡാറ്റ, മറ്ര് ആനുകൂല്യങ്ങളും
248 : പഴയ നിരക്ക് 169, ?199 എന്നിവ ഒഴിവാക്കി പ്രഖ്യാപിച്ച പുതിയ പ്‌ളാന്‍. കാലാവധി 28 ദിവസം. ദിവസേന അണ്‍ലിമിറ്റഡ് കാളിംഗ്, 1.5 ജിബി ഡാറ്റ, 100 എസ്.എം.എസ്., മറ്റ് ആനുകൂല്യങ്ങളും
298 : പഴയനിരക്ക് 248. അണ്‍ലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., 2 ജിബി ഡാറ്റ എന്നിവ പ്രതിദിനം. കാലാവധി 28 നാള്‍.
598 : പഴയ നിരക്ക് 448. അണ്‍ലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., 1.5 ജിബി ഡാറ്റ എന്നിവ പ്രതിദിനം വീതം 84 ദിവസത്തേക്ക്.
698 : പഴയ നിരക്ക് 499. കാലാവധി 82ല്‍ നിന്ന് 84 ദിവസമാക്കി. ദിവസേന അണ്‍ലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., രണ്ടു ജിബി ഡാറ്റ.
1498 : പഴയ നിരക്ക് 998. അണ്‍ലിമിറ്റഡ് കാളിംഗ്, 3600 എസ്.എം.എസ്., 24 ജിബി ഡാറ്റ. കാലാവധി 365 ദിവസം.
2398 : പഴയനിരക്ക് 1,699. ആനുകൂല്യങ്ങള്‍ അണ്‍ലിമിറ്റഡ് കാളിംഗ്, 100 എസ്.എം.എസ്., 1.5 ജിബി ഡാറ്റ എന്നിവ പ്രതിദിനം.
വൊഡാഫോണ്‍ഐഡിയ(പാക്കേജ് മാറ്റം, ബ്രായ്ക്കറ്റില്‍ പഴയനിരക്ക്)28 ദിവസം
149 (129) ആനുകൂല്യങ്ങള്‍ : അണ്‍ലിമിറ്റഡ് കാള്‍, ഒരുമാസത്തേക്ക് 2ജിബി ഡാറ്റ, 300 എസ്.എം.എസ്
199 (249) ആനുകൂല്യങ്ങള്‍ : അണ്‍ലിമിറ്റഡ് കാള്‍, ദിവസേന ഒന്നര ജിബി ഡാറ്റ, 100 എസ്.എം.എസ്
299 (229) : ആനുകൂല്യങ്ങള്‍ : അണ്‍ലിമിറ്റഡ് കാള്‍, ദിവസേന 2ജിബി ഡാറ്റ, 100 എസ്.എം.എസ്
84 ദിവസം
379 ആനുകൂല്യങ്ങള്‍ : അണ്‍ലിമിറ്റഡ് കാള്‍, ഒരുമാസത്തേക്ക് 6 ജിബി ഡാറ്റ, 1000 എസ്.എം.എസ്
599 ആനുകൂല്യങ്ങള്‍ : അണ്‍ലിമിറ്റഡ് കാള്‍, ദിവസേന ഒന്നര ജിബി ഡാറ്റ, 100 എസ്.എം.എസ്
699 ആനുകൂല്യങ്ങള്‍ : അണ്‍ലിമിറ്റഡ് കാള്‍, ദിവസേന 2ജിബി ഡാറ്റ, 100 എസ്.എം.എസ്
365 ദിവസം
1499 ആനുകൂല്യങ്ങള്‍ : അണ്‍ലിമിറ്റഡ് കാള്‍, ഒരുമാസത്തേക്ക് 24 ജിബി ഡാറ്റ, 3600 എസ്.എം.എസ്
2399 ആനുകൂല്യങ്ങള്‍ : അണ്‍ലിമിറ്റഡ് കാള്‍, ദിവസേന ഒന്നര ജിബി ഡാറ്റ, 100 എസ്.എം.എസ്
 
Other News in this category

 
 




 
Close Window