Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയില്‍ മരുന്നുകളുടെ ഓണ്‍ലൈന്‍ വില്പന നിര്‍ത്തണമെന്ന് ഡ്രഗ് റഗുലേറ്ററുടെ നിര്‍ദേശം
Reporter
ഓണ്‍ലൈനിലെ മരുന്നു വില്‍പനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൊണ്ടുവരുന്നതിന്റെ അന്ത്യഘട്ടത്തിലാണ് സര്‍ക്കാര്‍. ഇതിനിടയിലാണ് പുതിയ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് 'മിന്റ്' റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതി ഓണ്‍ലൈനിലെ മരുന്ന് വില്‍പനയ്‌ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഡോക്ടറുടെ കുറിപ്പ് ശരിയായി പരിശോധിക്കാതെയുംമറ്റുമാണ് ഓണ്‍ലൈനില്‍ മരുന്ന് വില്‍ക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. വന്‍തോതില്‍ വിലക്കിഴിവ് നല്‍കിയാണ് വില്പന. ഇത് അവരുടെ കച്ചവടത്തെ ബാധിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

മെഡ്‌ലൈഫ്, നെറ്റ്‌മെഡ്‌സ്, ഫാംഈസി, വണ്‍എംജി തുടങ്ങിയ സ്ഥാപനങ്ങളാണ് രാജ്യത്ത് ഓണ്‍ലൈനില്‍ മരുന്നുവില്‍പന നടത്തുന്നത്.
 
Other News in this category

 
 




 
Close Window