Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിലെ എല്ലാ കടകളിലും കിട്ടുന്ന അഞ്ച് ബ്രാന്‍ഡ് വെളിച്ചെണ്ണയില്‍ മായം: അഞ്ചെണ്ണവും നിരോധിച്ചു
Reporter
ഗുണനിലവാരം കുറഞ്ഞെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു. മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി.

അതേസമയം ഇന്നലെ കൊല്ലം മുഖത്തലയില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷവിഭാഗം പൂട്ടിച്ചു. വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന അയ്യായിരം ലിറ്റര്‍ പാമോലിനും വെജിറ്റബിള്‍ ഓയിലും ഭക്ഷ്യസുരക്ഷ വിഭാഗം ഇവിടെ നിന്നും പിടിച്ചെടുത്തു.

ചക്കില്‍ ആട്ടിയ വെളിച്ചണ്ണ എന്നപേരില്‍ പത്ത് ബ്രാന്റുകളാണ് മുഖത്തലയിലെ നിര്‍മ്മാണ യുണിറ്റില്‍ നിന്നും ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. മുഖത്തല സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്നാണ് യുണിറ്റ് നടത്തിയിരുന്നത്. പരിശോധനയില്‍ വെള്ളിച്ചെണ്ണ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 5000 ലിറ്റര്‍ പാമോലിനും 500 ലിറ്ററില്‍ അധികം വെജിറ്റബിള്‍ ഓയിലും ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തിരുന്നു.
 
Other News in this category

 
 




 
Close Window