Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
റിയല്‍ എസ്റ്റേറ്റ് കമ്പനി ലാഭത്തിലായപ്പോള്‍ ജോലിക്കാര്‍ക്ക് മുതലാളി കോടി രൂപ ബോണസ് നല്‍കി
Reporter
ഒരു വാര്‍ഷിക ഹോളിഡേ പാര്‍ട്ടിയില്‍ അമേരിക്കയിലെ മേരിലാന്‍ഡ് റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാര്‍ക്ക് ചുവന്ന കവറുകള്‍ കൈമാറിയപ്പോള്‍ അതില്‍ എന്താണെന്ന് ആര്‍ക്കും ഒരു സൂചനയുമില്ലായിരുന്നു.എന്നാല്‍ കവര്‍ തുറന്ന് നോക്കിയതോടെ എല്ലാവരും സ്തംഭിച്ചുനിന്നുപോയി. കാരണം, സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസിലെ 198 ജീവനക്കാര്‍ക്ക് ശരാശരി 50,000 ഡോളര്‍ സര്‍പ്രൈസ് ബോണസാണ് ലഭിച്ചത്. മൊത്തം ബോണസ് കൂടുമ്പോള്‍ ഏകദേശം ഒരു കോടി ഡോളറുണ്ടായിരുന്നു

'കവര്‍ തുറന്നപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല' കമ്പനി അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍ സ്റ്റെഫാനി റിഡ്വേ പറഞ്ഞു.'ഞാന്‍ കണ്ടത് ഇപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല.എനിക്ക് തോന്നിയത് ശരിയായി വിവരിക്കാന്‍ വാക്കുകള്‍ പോലുമില്ല, അത് അതിശയകരവും അവിശ്വസനീയവുമായിരുന്നു. ഞാന്‍ ഇപ്പോഴും ഞെട്ടലിലാണ്. ഇത് തീര്‍ച്ചയായും ജീവിതത്തില്‍ മാറ്റം വരുത്തും.സ്‌റെററാനി പറഞ്ഞു.

റിയല്‍ എസ്റ്റേറ്റില്‍ 20 ദശലക്ഷം ചതുരശ്ര അടി വികസിപ്പിച്ചെടുക്കുകയെന്ന പ്രധാന ലക്ഷ്യത്തിലെത്തിലേക്ക് തങ്ങള്‍ എത്തിയെന്ന് സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസ് പ്രസിഡന്റ് ലോറന്‍സ് മെയ്ക്രാന്റ്‌സ് പറഞ്ഞു.തങ്ങളുടെ ലക്ഷ്യം നേടാന്‍ സഹായിച്ച എല്ലാ ജീവനക്കാര്‍ക്കും നന്ദി പറയാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു.ഞങ്ങളുടെ ജീവനക്കാരില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും മെയ്ക്രാന്റ്‌സ് വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window