Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ജനുവരി മുതല്‍ മൂന്നു വിഭാഗം ഫോണുകളില്‍ വാട്‌സ് ആപ് ലഭ്യമാകില്ല
Reporter
2020 മുതല്‍ ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് ഓഎസുകളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. 2019 അവസാനിക്കുന്നതോടെ എല്ലാ വിന്‍ഡോസ് ഫോണുകളില്‍ നിന്നും കൂടാതെ ചില ഐഫോണുകളില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണുകളിലും വാട്‌സാപ്പ് ലഭ്യമാവില്ല. ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലാണ് വാട്‌സാപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഡിസംബര്‍ 31 ന് ശേഷം നോക്കിയ ലൂമിയ ഫോണ്‍ ഉള്‍പ്പെടെയുള്ള വിന്‍ഡോസ് ഫോണുകളിലാണ് വാട്‌സാപ്പ് സേവനം അവസാനിപ്പിക്കുക. 2020 ഫെബ്രുവരി ഒന്ന് മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിന് മുമ്പുള്ള പതിപ്പുകളിലും ഐഓഎസ് 7 നിലും അതിന് മുമ്പുമുള്ള പഴയ പതിപ്പുകളിലും വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും.

പുതിയ വാട്‌സാപ്പ് ആപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ലഭ്യമല്ലാത്തതാണ് ആ ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണം. എന്നാല്‍ ഈ ഫോണുകള്‍ പെട്ടെന്ന് സേവനം അവസാനിപ്പിക്കുകയല്ല ചെയ്യുക. ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പുകളില്‍ പുതിയ അപ്‌ഡേറ്റുകളൊന്നും ലഭിക്കില്ല.
 
Other News in this category

 
 




 
Close Window