Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യന്‍ പൗരത്വം ഉള്ളവര്‍ സുരക്ഷിതരെന്നു പറഞ്ഞത് വാസ്തവം: കെവൈസി ഫോമില്‍ മതം ചേര്‍ക്കേണ്ടതില്ല
Reporter
ബാങ്ക് അക്കൗണ്ട് ആരംഭിക്കുേമ്പാള്‍ കെ.വൈ.സി ഫോറത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ മതം രേഖപ്പെടുത്തണം എന്ന നിബന്ധനയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കെ.വൈ.സിയില്‍ മതം രേഖപ്പെടുത്തല്‍ നിര്‍ബന്ധമാക്കിയതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ പൗരന്മാര്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് കെ.വൈ.സി ഫോമില്‍ രേഖപ്പെടുത്തേണ്ട ആവശ്യമില്ല.നിലവിലെ ഉപഭോക്താക്കളും ഇതു ചെയ്യേണ്ടെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു.കൂടാതെ ഇത്തരം തെറ്റായ അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ആറു ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥലം വാങ്ങാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും 'ഫെമ' നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം അനുവാദം നല്‍കുന്നുണ്ട്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ മതം വെളിപ്പെടുത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
 
Other News in this category

 
 




 
Close Window