Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ജനുവരി മുതല്‍ എടിഎമ്മില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് OTP എന്റര്‍ ചെയ്താല്‍ മാത്രം പണം പിന്‍വലിക്കാന്‍ കഴിയൂ
Reporter
അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്ബിഐ എടിഎമ്മുകളില്‍ പുതിയ സംവിധാനം. ഇതിന്റെ ഭാഗമായി ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ രീതിയാണ് എടിഎമ്മുകളില്‍ നടപ്പാക്കുന്നത്. 2020 ജനുവരി ഒന്നു മുതല്‍ രാജ്യത്താകമാനം എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടു മുതല്‍ രാവിലെ എട്ടു വരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍:

1) ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി വരും. പണം പിന്‍വലിക്കുന്നതിന് ഇത് ഉപയോഗിക്കണം.

2) നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ വ്യത്യാസമില്ല.

3) മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല.

4) പിന്‍വലിക്കാനുള്ള പണം എത്രയെന്ന് നല്‍കിയ ശേഷം അത് സ്‌ക്രീനില്‍ തെളിയും. അപ്പോള്‍ മൊബൈലില്‍ ഒടിപി ലഭിക്കും.

5) സ്‌ക്രീനില്‍ കാണിക്കുന്ന സ്ഥലത്ത് ഒടിപി നല്‍കിയാല്‍ പണം കിട്ടും

6) 10,000 രൂപയ്ക്ക് മേല്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി.

7)പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും
 
Other News in this category

 
 




 
Close Window