Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
സ്വര്‍ണവിലയില്‍ റെക്കാഡ് കുതിപ്പ്; ഒരു പവന്‍ വാങ്ങാന്‍ 30, 880 രൂപ വേണം
Reporter
25 രൂപ ഉയര്‍ന്ന് 3,860 രൂപയാണ് ഗ്രാം വില. ലോക വ്യാപാര ഭൂപടത്തില്‍ മുന്‍നിര സ്ഥാനമുള്ള ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ കൊറോണ വൈറസ് പാടെ തകര്‍ത്തതാണ് പൊന്നിന്‍ വിലക്കുതിപ്പിന് കാരണം.
ചൈനയുടെ ക്ഷീണം ആഗോള സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തുകയാണ്. ആഗോള ഓഹരി വിപണികള്‍ ഏറെക്കാലമായി നഷ്ടം രുചിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയതാണ് വിലക്കുതിപ്പുണ്ടാക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഔണ്‍സിന് ഇന്നലെ ഏഴുവര്‍ഷത്തെ ഉയരമായ 1,?615 ഡോളറിലെത്തി.ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം ഇടിഞ്ഞതുമൂലം,? സ്വര്‍ണം ഇറക്കുമതിച്ചെലവ് കൂടിയതും ഇന്ത്യയില്‍ വില വര്‍ദ്ധന സൃഷ്ടിക്കുന്നു. 27 പൈസ നഷ്ടവുമായി ഡോളറിനെതിരെ 71.81ലാണ് ഇന്നലെ രൂപ വ്യാപാരം അവസാനിപ്പിച്ചത്.ഒരു പവന് വേണം 35,000 രൂപ
ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് 35,?000 രൂപ കൊടുക്കേണ്ട സ്ഥിതിയാണ് കേരളത്തില്‍. പവന്‍ വില ഇന്നലെ 30,?880 രൂപ. ഇതോടൊപ്പം കുറഞ്ഞത് 5 ശതമാനം പണിക്കൂലി,? മൂന്നു ശതമാനം ജി.എസ്.ടി.,? 0.25 ശതമാനം പ്രളയസെസ് എന്നിവകൂടി ചേരുമ്പോള്‍ വില 35,?000 രൂപ കടക്കും.
 
Other News in this category

 
 




 
Close Window