Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.2912 INR  1 EURO=110.2657 INR
ukmalayalampathram.com
Sat 25th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
വിമാന യാത്രയില്‍ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ടാബ്, സ്മാര്‍ട് വാച്ച്, ഇറീഡര്‍ എന്നിവയ്ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍
Reporter

ഇന്റര്‍നെറ്റും ലൈവ് ടി വി റിയാലിറ്റി പരിപാടികളുമെല്ലാം ആസ്വദിക്കാം. വിമാന നിയമങ്ങള്‍ 937 ചട്ടങ്ങള്‍ ഭേഗഗതി ചെയ്തുകൊണ്ടാണിത്. 1934ലെ എയര്‍ക്രാഫ്റ്റ് ആക്ട് പ്രകാരമുള്‌ല ചട്ടങ്ങളാണ് ഇപ്പോള്‍ പരിഷ്‌കരിച്ചത്. ഇതോടെ വിമാനയാത്രകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തീരുമാനമായി. വിമാനയാത്രാവേളയില്‍ ഫോണ്‍കോള്‍, ഇന്റര്‍നെറ്റ് സൗകര്യം ഇനി ലഭ്യമാകും. ഇന്ത്യയിലെ വിമാനയാത്രയില്‍ ഇനി വൈഫൈ സേവനം ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ടാബ്, സ്മാര്‍ട് വാച്ച്, ഇറീഡര്‍ എന്നിവയ്ക്കായി ഇന്റര്‍നെറ്റ് സേവനം അനുവദിക്കും. പൈലറ്റ് വൈഫൈ ഓണ്‍ ചെയ്യുന്നത് അനുസരിച്ച് യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കും. അതേസമയം,? ഇന്റര്‍നെറ്റ് സംവിധാനം നല്‍കണമെങ്കില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റെ പ്രത്യേക ഇന്റര്‍നെറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടി നേടേണ്ടതുണ്ട്. വിമാനത്തിന്റ വാതിലുകള്‍ അടയ്ക്കുന്നതു മുതല്‍ തുറയ്ക്കും വരെ നെറ്റ് ഉപയോഗിക്കരുതെന്നാണ് സാധാരണയായി പുറപ്പെടുവിക്കുന്ന നിര്‍ദേശം. 

 
Other News in this category

 
 




 
Close Window