Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
എസ്.ബി.ഐയില്‍ നിന്ന് അപൂര്‍വമായി ഒരു നല്ല അറിയിപ്പ്: സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി
Reporter
എല്ലാ മാസവും സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന എസ്.ബി.ഐ പിന്‍വലിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. 44.51 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഈ തീരുമാനം ഗുണകരമാകും.

ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും എസ്ബിഐ നിര്‍ത്തലാക്കിയിട്ടുണ്ട്. എല്ലാ സേവിങ്‌സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ 3 ശതമാനമായും നിജപ്പെടുത്തിയതായി എസ്.ബി.ഐ അറിയിച്ചു.. നേരത്തെ ഒരു ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 3.25 ശതമാനവും ഒരു ലക്ഷത്തില്‍ കൂടുതലുള്ള അക്കൗണ്ടുകള്‍ക്ക് 3 ശതമാനവുമായിരുന്നു പലിശ നിരക്ക്.

നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ച് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്ബിഐ മിനിയം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. മിനിയം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍നിന്ന് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window