Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
കൊറോണ ഭീതിയിലും സ്വന്തം ജോലിക്കാരെ സുരക്ഷിതരാക്കി സുക്കര്‍ബര്‍ഗ്: എല്ലാവര്‍ക്കും ആയിരം ഡോളര്‍ ബോണസ്
Reporter
ആപത്തില്‍ സഹായിക്കുന്നവനാണ് ബന്ധു, സുഹൃത്ത് എന്നു മലായാളികള്‍ പറയാറുണ്ട്. ഫേസ് ബുക്ക് എന്ന വലിയ കമ്പനി സ്വന്തം ജോലിക്കാര്‍ക്ക് ഈ സാഹചര്യത്തില്‍ ബന്ധുവും സുഹൃത്തുമായി മാറിയിരിക്കുന്നു. കൊറോണയെ പേടിച്ച് ലാഭം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ജോലിക്കാരെ പിരിച്ചു വിടാതെ മാതൃകയാകുകയാണ് സുക്കര്‍ ബര്‍ഗ്. ഫേസ്ബുക്കിലെ ജോലിക്കാരെ സഹായിക്കാന്‍ കമ്പനി എല്ലാ ജോലിക്കാര്‍ക്കും 75,000 രൂപ (1000 ഡോളര്‍) വീതം നല്‍കുന്നു. ജീവനക്കാരില്‍ പണലഭ്യത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. 45,000 ജീവനക്കാര്‍ക്ക് പണം ലഭിക്കും. 16 വര്‍ഷത്തെ കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ ജീവനക്കാര്‍ക്കും ബോണസ് അനുവദിക്കുന്നത്.


എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window