Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
എ.ടി.എമ്മില്‍ പണം പിന്‍വലിക്കല്‍ സൗജന്യം; ഇന്‍കംടാക്‌സ് അടയ്ക്കാനുള്ള സമയപരിധി നീട്ടി
Reporter
2018 - 19 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2020 ജൂണ്‍ 30 വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആധാര്‍പാന്‍ കാര്‍ഡ് തമ്മില്‍ ബന്ധിപ്പിക്കുന്ന തീയതിയും ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും സീതാരാമന്‍ പറഞ്ഞു.

'ഏത് ബാങ്കില്‍ നിന്നും എടിഎം വഴി പണം പിന്‍വലിക്കുന്ന ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി മൂന്ന് മാസത്തേക്ക് സൗജന്യമായി ഇത് ചെയ്യാന്‍ കഴിയും,' ധനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. നികുതി റിട്ടേണുകള്‍ അടയ്ക്കാന്‍ വൈകിയാല്‍ ഉള്ള പലിശനിരക്കും 12 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറച്ചു.നികുതി തര്‍ക്ക പരിഹാര പദ്ധതി വിവാദ് സേ വിശ്വാസ് മൂന്നുമാസത്തേക്ക് അതായത് ജൂണ്‍ 30 വരെ നീട്ടി.തത്വത്തില്‍ വിവാദ് സേ വിശ്വാസ് സ്‌കീം ലഭിക്കുന്നവര്‍ 10% പലിശ നല്‍കേണ്ടതില്ല.

2020 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയും 2020 ജൂണ്‍ 30 വരെ നീട്ടി. അഞ്ച് കോടിയിലധികം വിറ്റുവരവുള്ള കമ്പനികള്‍ക്ക്, ജിഎസ്ടി റിട്ടേണ്‍ ഫയലിംഗില്‍ കാലതാമസം നേരിട്ടാല്‍ പിഴ ഈടാക്കില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
 
Other News in this category

 
 




 
Close Window