Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കൊറോണ പടരുന്ന സാഹചര്യത്തില്‍ പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് നടത്തി
Reporter
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വ്യവസായികളുടെ മീറ്റിംഗ് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു മണിക്കൂര്‍ നീണ്ട വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്ത്യയിലെ 160ഓളം വ്യവസായികളാണ് പങ്കെടുത്തത്.

കേരളത്തിലെ വ്യവസായ പ്രമുഖരില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ ചെയര്‍മാന്‍ ടി.എസ്. കല്യാണരാമനും ഈ ചര്‍ച്ചയുടെ ഭാഗമായി. കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ പെട്ടെന്നുള്ള നടപടികള്‍ അംഗീകരിക്കുകയും ഒപ്പം വ്യവസായികള്‍ അഭ്യര്‍ഥനകളും മുന്നോട്ടുവച്ചു.

എന്‍ ചന്ദ്രശേഖരന്‍, ഡോ. നരേഷ് ത്രെഹാന്‍, വിക്രം കിര്‍കോസ്‌കര്‍, വേണു ശ്രീനിവാസന്‍, സംഗീത റെഡ്ഡി, സഞ്ജീവ് ഗോയങ്ക, അജയ് പിരമല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
 
Other News in this category

 
 




 
Close Window