Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
യാത്രക്കാര്‍ ഇരിക്കുന്ന സീറ്റുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കും: ലോക്ഡൗണിനു ശേഷം വിമാനത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍
Reporter
വിമാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും യാത്രക്കാര്‍ തമ്മിലുള്ള സീറ്റ് അറേഞ്ച്‌മെന്റില്‍ നിശ്ചിത അകലം പാലിച്ചിരിക്കണമെന്നാണ് ഡി.ജി.സി.എയുടെ നിര്‍ദേശം. രണ്ടു യാത്രക്കാര്‍ക്കിടയില്‍ ഒരു ഒഴിഞ്ഞ സീറ്റ് നിലനിറുത്തിയാകണം ക്രമീകരണം നടത്തേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം. ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് ഇത് കര്‍ശനമായി നടപ്പാക്കണമെന്നും ഡി.ജി.സി.എ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ആവശ്യം തൃപ്തികരമല്ല, യാത്രാപാസ് അപേക്ഷ കൂട്ടത്തോടെ തള്ളി
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ അടിയന്തര യാത്രകള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭിച്ച അപേക്ഷകളില്‍ ഭൂരിഭാഗത്തിലും യാത്രയുടെ ആവശ്യം തൃപ്തികരമല്ലെന്ന് പൊലീസ്. 62,876...
സാമൂഹിക അകലം അഥവാ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുക എന്ന നയത്തെ അടിസ്ഥാനമാക്കിയാണ് വിമാനങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത്. തത്വത്തില്‍ എക്കോണമി ക്‌ളാസിലെ മദ്ധ്യഭാഗത്തെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും എന്നര്‍ത്ഥം. ഇതുകൂടാതെ, വിമാനക്കമ്പനികളോട് ചെക്കിന്‍ കൗണ്ടറുകള്‍ തമ്മിലുള്ള അകലം ഒരു മീറ്റായി വര്‍ദ്ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം കൃത്യമായ അകലം ജീവനക്കാര്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
 
Other News in this category

 
 




 
Close Window