Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയിലെ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിന് നിയന്ത്രണം: കലിപൂണ്ട് ചൈന നിയമ വാദങ്ങളുമായി രംഗത്ത്
Reporter
ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്‌റ്‌മെന്റിനുള്ള (എഫ്.ഡി.ഐ) ഇന്ത്യയുടെ പുതിയ നിയമങ്ങള്‍ ഡബ്ല്യുടിഒയുടെ വിവേചനരഹിതമായ തത്വങ്ങള്‍ ലംഘിക്കുന്നതായും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന് എതിരാണെന്നും വിവേചനപരമായ നടപടികളില്‍ മാറ്റം വരുത്തണമെന്ന് തിങ്കളാഴ്ച ചൈന ആവശ്യപ്പെട്ടു.

അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ പരിശോധന ശനിയാഴ്ച സര്‍ക്കാര്‍ ശക്തമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈനീസ് കമ്പനികള്‍ ഏറ്റെടുക്കല്‍ നടത്തുന്നത് ഒഴിവാക്കാനുള്ള നീക്കമായാണ് ഇതിനെ കരുതുന്നത്. അവസരവാദപരമായ ഏറ്റെടുക്കല്‍ തടയുന്നതിനാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window