Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
കൊറോണ ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും: ഇപ്പോള്‍ തന്നെ ഇന്ധന വില നിലം തൊട്ട് പൂജ്യം രേഖപ്പെടുത്തി
Reporter

യു.എസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി എണ്ണവില. പൂജ്യത്തിലും താഴേയ്ക്കാണ് യു.എസില്‍ എണ്ണവില വീണത്. എണ്ണ സംഭരണം പരിധി കടന്നതും, ഉത്പാദനത്തില്‍ കുറവ് വരാതിരുന്നതുമാണ് വലിയ ഇടിവിന് കാരണമായത്. യുഎസില്‍ 37.63ലേക്കാണ് എണ്ണവില താഴ്ന്നത്. കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായി നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എണ്ണ ഉപയോഗത്തില്‍ വലിയ കുറവ് വന്നിരുന്നു. പ്രതിദിന എണ്ണ ഉത്പാദനം ഒരു കോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും എണ്ണവിലയിലെ ഇടിവ് പിടിച്ചു നിര്‍ത്താന്‍ ഇതിനുമായില്ല. ഇന്ധനവിലയിലുണ്ടായിരിക്കുന്ന തകര്‍ച്ച എല്ലാ മേഖലയേയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ രാജ്യങ്ങളിലും എണ്ണവില തകര്‍ച്ച നേരിട്ടു. ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ ഉപയോഗ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ഇറക്കുമതി കുറച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസിലെ ഒക്ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയില്‍ എത്തിയിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window