Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം ക്ഷാമബത്ത വര്‍ധന ഉണ്ടാകില്ല
Reporter
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു വര്‍ഷത്തെ ക്ഷാമബത്ത വര്‍ദ്ധനവ് മരവിപ്പിച്ചു. പെന്‍ഷന്‍കാര്‍ക്കും ക്ഷാമ ബത്ത വര്‍ദ്ധന നല്‍കേണ്ടതില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.അതേസമയം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. രണ്ടാം സാമ്പത്തിക പാക്കേജിനെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡി.എ. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. കൂടാതെ, 2020 ജൂലായിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡി.എ വര്‍ധനയും വേണ്ടെന്നുവെച്ചിട്ടുണ്ട്.അതേസമയം നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ക്ഷാമബത്താ വര്‍ദ്ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെ ചിലവ് കുറയ്ക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.
 
Other News in this category

 
 




 
Close Window