Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
തുടര്‍ച്ചയായി മൂന്നാം തവണയും പാചക വാതകത്തിന് വില കുറച്ച് സാധാരണക്കാര്‍ക്ക് ആശ്വാസം
Reporter
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് നേരിയ ആശ്വാസമായി എല്‍.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് രാജ്യത്ത് ?ഗ്യാസ് വില കുറയ്ക്കുന്നത്.

ആഗോള എണ്ണ വിപണിയിലെ മാന്ദ്യമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ എല്‍പിജി സിലിണ്ടറുകളുടെ വില ഒന്നിലേറെ തവണ കുറയ്ക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കൂടി കൊണ്ടിരുന്ന നിരക്കാണ് ഇപ്പോള്‍ കുറഞ്ഞു തുടങ്ങിയത്. ഗാര്‍ഹിക ഉപഭോക്താക്കളെ സംബന്ധിച്ച് ഈ വിലക്കുറവ് വലിയ ആശ്വാസമായിട്ടുണ്ട്.

ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 162.50 രൂപ വരെയാണ് ഇന്ന് കുറഞ്ഞത്. 14.2 കിലോഗ്രാം സബ്‌സിഡിയില്ലാത്ത എല്‍പിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) സിലിണ്ടറിന്റെ ഇന്നത്തെ വില 744 രൂപയില്‍ നിന്ന് 581.50 രൂപയായി കുറഞ്ഞു.

മുംബൈയില്‍ എല്‍പിജി സിലിണ്ടറിന് 579 രൂപയാണ് വില. നേരത്തെ ഇത് 714.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ പാചക വാതക ഇന്ധന നിരക്ക് 190 രൂപ കുറഞ്ഞ് 584.50 രൂപയായി. ചെന്നൈയില്‍ എല്‍പിജി സിലിണ്ടറുകള്‍ക്ക് 569.50 രൂപയായി കുറഞ്ഞിട്ടുണ്ട്.
 
Other News in this category

 
 




 
Close Window