Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിലിറങ്ങുന്ന പ്രവാസികള്‍ക്ക് ബി.എസ്.എന്‍.എല്‍ സിം കാര്‍ഡ് സൗജന്യമായി നല്‍കും
Reporter
വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ബി.എസ്.എന്‍.എല്‍ സൗജന്യമായി സിം കാര്‍ഡ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. മടങ്ങിയെത്തുന്നവര്‍ക്ക് ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനാണിത്. ഇക്കാര്യം ബിഎസ്എന്‍എല്‍ സമ്മതിച്ചിട്ടുണ്ടെന്നും കോവിഡ് 19 അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window