Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1311 INR  1 EURO=107.4114 INR
ukmalayalampathram.com
Tue 10th Mar 2026
 
 
ബിസിനസ്‌
  Add your Comment comment
ലോക്ഡൗണ്‍ കഴിയുന്നതിനു മുന്‍പ് റെഡ്മി നോട്ട് 9 പ്രോ ഇറക്കാന്‍ കമ്പനി ഒരുക്കം
Reporter
റെഡ്മി നോട്ട് 9 പ്രോ കഴിഞ്ഞ വര്‍ഷത്തെ റെഡ്മി നോട്ട് 8 ന്റെ നേരിട്ടുള്ള പിന്‍ഗാമിയാണ്, ഇത് 2019 ല്‍ കമ്പനിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകളിലൊന്നായി മാറി. ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും അവസാനിക്കും മുന്‍പ് റെഡ്മി നോട്ട് 9 പ്രോ ഇന്ത്യയില്‍ വില്‍ക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഈ ബജറ്റ് സെഗ്മെന്റ് യോദ്ധാവ് രാജ്യവ്യാപകമായി ആദ്യമായി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നതായി കമ്പനി ഇന്ത്യാ മേധാവി മനു കുമാര്‍ ജെയിന്‍ പറഞ്ഞു. ഷവോമി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആമസോണ്‍ വഴിയും ഫോണ്‍ വീണ്ടും വാങ്ങാമെന്ന് അറിയിച്ചു.

റെഡ്മീ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ നോട്ട് 9 ശ്രേണി സ്മാര്‍ട്ട്‌ഫോണുകള്‍ മാര്‍ച്ചില്‍ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഇത് ഇപ്പോള്‍ വില്‍ക്കാന്‍ തയ്യാറായിരിക്കുന്നതായി റെഡ്മി അറിയിക്കുന്നു. റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്‌സ് എന്നീ രണ്ട് ഫോണുകളാണ് ഈ ശ്രേണിയിലുള്ളത്. രണ്ടില്‍, സ്‌പെസിഫിക്കുകളുടെ കാര്യത്തില്‍ കൂടുതല്‍ മിതത്വം പുലര്‍ത്തുന്നത് ആദ്യത്തേതാണ്.
 
Other News in this category

 
 




 
Close Window