Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഹോട്ടല്‍, റെസ്റ്ററന്റ്, ട്രാവല്‍ കമ്പനികള്‍: 62 ശതമാനം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്
Reporter
ഇന്ത്യയില്‍ തൊഴിലവസരങ്ങളില്‍ 62 ശതമാനംകുറവ്. പ്രമുഖ ജോബ് വെബ്‌സൈറ്റായ നൗക്രി ഡോട്ട് കോം ആണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍വേയിലാണ് കണ്ടെത്തല്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി), സോഫ്റ്റ്!വെയര്‍ സേവനങ്ങള്‍, ഫാര്‍മ, ബയോടെക്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളെ പ്രതിസന്ധി സ്വാധീനിച്ചിട്ടില്ല. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ട്രാവല്‍ കമ്പനികള്‍, എയര്‍ലൈനുകള്‍ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് സര്‍വേയില്‍ പറയുന്നു.


ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ട്രാവല്‍ കമ്പനികള്‍, എയര്‍ലൈനുകള്‍ എന്നിവയിലെ റിക്രൂട്ട്‌മെന്റുകള്‍ 91 ശതമാനം കുറഞ്ഞു. ഓട്ടോ / അനുബന്ധ കമ്പനികള്‍ നിയമനത്തില്‍ 82 ശതമാനം കുറവ് രേഖപ്പെടുത്തി. റീട്ടെയില്‍ 77 ശതമാനം കുറഞ്ഞു, അക്കൗണ്ടിംഗ്, ഫിനാന്‍സ് കമ്പനികള്‍ എന്നിവയില്‍ പുതിയ നിയമനങ്ങളില്‍ 70 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം ബിസിനസ് രം?ഗത്തുണ്ടായ തകര്‍ച്ചയാണ് ഈ വന്‍ ഇടിവിന് കാരണം.
 
Other News in this category

 
 




 
Close Window