Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ലോക്ഡൗണില്‍ സാമ്പത്തിക നില തെറ്റി: യൂബര്‍ 3700 ഫുള്‍ടൈം ജോലിക്കാരെ പിരിച്ചു വിടുന്നു
Reporter
യൂബര്‍ ടെക്‌നോളജീസ് 3,700 മുഴുവന്‍ സമയ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദാര ഖോസ്രോഷാഹി ഈ വര്‍ഷത്തെ ബാക്കി അടിസ്ഥാന ശമ്പളം ഉപേക്ഷിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കൊറോണ വൈറസ് ലോക്ക്ഡൗണുകള്‍ ചെലവ് കുറയ്ക്കാനും വാര്‍ഷിക സാമ്പത്തിക കാഴ്ചപ്പാടുകള്‍ പിന്‍വലിക്കാനും യൂബറിനെ നിര്‍ബന്ധിതരാക്കി. ഇതിനെ തുടര്‍ന്നാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുളള നടപടി. ലാഭം കാണിക്കാന്‍ യൂബറിനോടും, എതിരാളി ലിഫ്റ്റിനോടും നിക്ഷേപകര്‍ ആവശ്യപ്പെട്ടത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി.

ജീവനക്കാരുടെ എണ്ണത്തിന്റെ 17 ശതമാനത്തെ പിരിച്ചുവിടലുകള്‍ ബാധിക്കും. ഉപഭോക്തൃ പിന്തുണ, റിക്രൂട്ടിംഗ് തുടങ്ങിയ ടീമുകളില്‍ ഉള്‍പ്പെടുന്നുവരെയും പിരിച്ചുവിടല്‍ ബാധിക്കും.
 
Other News in this category

 
 




 
Close Window