Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ടൊയോട്ടയില്‍ നിന്ന് പുതുതായി വരുന്നത് മിഡ് സൈസ് എസ്‌യുവി
Reporter
പുതിയ മോഡലിനെ ഇറക്കാന്‍ തയ്യാറെടുക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡല്‍ RAV4ന് താഴെയായി ഇടം പിടിക്കും.

ടൊയോട്ട കാമ്രി, പുതിയ RAV4 മോഡലുകളെ TNGA പ്ലാറ്റ്‌ഫോമിലെ ഒരു പതിപ്പായ NGAK അടിസ്ഥാനമാക്കിയായിരിക്കും കമ്പനി പുതിയ മിഡ് സൈസ് എസ്‌യുവിയെയും നിര്‍മിക്കുക എന്നാണ് സൂചന. ഒരു ജാപ്പനീസ് മാസികയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ എസ്‌യുവി 'ലോക്കല്‍ ബോയ്' എന്ന കോഡ്‌നാമത്തിലാവും അറിയപ്പെടുക. 2017 ലെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ നിന്നുള്ള ടൊയോട്ട TJ ക്രൂയിസറിന്റെ നിര്‍മാണ പതിപ്പായിരിക്കും വരാനിരിക്കുന്ന എസ്‌യുവി. അതിനാല്‍ ഒരു ബോക്‌സി രൂപഘടനയും എസ്‌യുവിയുടെ സാധാരണ ഡിസൈന്‍ സവിശേഷതകളും പുത്തന്‍ കാറില്‍ പ്രതീക്ഷിക്കാം.

പുതിയ മോഡല്‍ 2022ല്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. 2022 ല്‍ തന്നെ വാഹനം കമ്പനി വില്പനക്കുമെത്തിച്ചേക്കാം. ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിനെ പറ്റി റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. എന്നിരുന്നാലും ആഭ്യന്തര വിപണിയിലെ എസ്‌യുവി പ്രേമം കണക്കിലെടുത്ത് ചിലപ്പോള്‍ വാഹനം ഇന്ത്യയിലുമെത്തിയേക്കാം.
 
Other News in this category

 
 




 
Close Window