Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഒരു ഒന്നര മാസംകൂടി സമയം അനുവദിച്ചു: അവസാന തീയതി ജൂലൈ 31
Reporter
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം നീട്ടി. ജൂലൈ 31ന് സമര്‍പ്പിക്കേണ്ട 2019 - 20 സാമ്പത്തികവര്‍ഷത്തെ റിട്ടേണ്‍ നവംബര്‍ 30നകം സമര്‍പ്പിച്ചാല്‍ മതിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടിയതും, ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ കുറച്ചതും നികുതിദായകര്‍ക്ക് നേട്ടമായി. ടിഡിഎസ് കുറയ്ക്കല്‍ 50,000 കോടി രൂപയുടെ പണലഭ്യത വര്‍ധിപ്പിക്കും. ജൂലൈ 31 നും ഒക്ടോബര്‍ 31 നും സമര്‍പ്പിക്കേണ്ട നികുതി റിട്ടേണ്‍ നവംബര്‍ 30 നകം സമര്‍പ്പിച്ചാല്‍ മതി. ഡിഎസ്, ടിസിഎസ് നിരക്കുകള്‍ കുറച്ചത് 25 ശതമാനമാണ്. 2021 മാര്‍ച്ച് 31 വരെ ഈ വെട്ടിക്കുറയ്ക്കലിന് കാലവധി ഉണ്ടാകും.


ഇപിഎഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കുന്നത് മൂന്ന് മാസത്തേക്ക് കൂടി തുടരും. 72.22 ലക്ഷം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇപിഎഫ് ഇളവ് ലഭിക്കും.
 
Other News in this category

 
 




 
Close Window