Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
100 കോടി രൂപ വരെ വിറ്റു വരവുള്ള സ്ഥാപനങ്ങള്‍ക്ക് 3 ലക്ഷം കോടി ലോണ്‍ നല്‍കും: വ്യാപാരികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം
Reporter
ഇന്ത്യ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ (സ്വാശ്രയ) ഭാരത് പാക്കേജിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.

നാല് വര്‍ഷമാണ് വായ്പാ കാലാവധി. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. ഒക്ടോബര്‍ 31 വരെ വായ്പകള്‍ക്ക് അപേക്ഷിക്കാം. രാജ്യത്തെ 45 ലക്ഷം വ്യാപാരികള്‍ക്ക് പദ്ധതി ഗുണകരമാകുമെന്നും ചെറുകിട ഇടത്തരം സംഭംഭങ്ങളുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.



സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയ്ക്കായുള്ള പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതെനന്ന് ധനമന്ത്രി പറഞ്ഞു. പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്തിരുന്നു. വിവിധ മന്ത്രാലയങ്ങളുമായി വിശദമായ ചര്‍ച്ച ചെയ്ത ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചത്.
 
Other News in this category

 
 




 
Close Window