Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പ്രൈവറ്റ് കമ്പനികള്‍ക്ക് നിക്ഷേപം നടത്താന്‍ പൊതു മേഖലകള്‍ തുറന്ന് കേന്ദ്ര സര്‍ക്കാര്‍: ബഹിരാകാശ രംഗത്തും ബിസിനസുകാര്‍ക്ക് പണം നിക്ഷേപിക്കാം
Reporter

ഇന്ത്യയെ ബിസിനസ് സൗഹൃദ ഇടമാക്കി മാറ്റണം - കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്വകാര്യ കമ്പനികള്‍ക്ക് നിക്ഷേപം നടത്താന്‍ പൊതു മേഖലകള്‍ തുറക്കുന്ന നയങ്ങള്‍ മന്ത്രി പ്രഖ്യാപിച്ചു. സ്വയം പര്യാപ്ത ഇന്ത്യക്കായി എട്ട് മേഖലകളിലാണ് ഊന്നല്‍ നല്‍കുന്നത്. കൂടുതല്‍ നിക്ഷേപം, കൂടുതല്‍ ഉല്‍പ്പാദനം, കൂടുതല്‍ തൊഴില്‍ എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. കല്‍ക്കരി, ധാതു, വ്യോമയാനം, പ്രതിരോധ ഉല്‍പ്പാദനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളിലാണ് ഇന്നത്തെ പ്രഖ്യാപനം ഊന്നല്‍ നല്‍കുന്നത്. നിക്ഷേപ സൗഹൃദ രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ നിരവധി നടപടികളാണ് സ്വീകരിച്ചത്. വ്യാവസായിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും. സംസ്ഥാനങ്ങളില്‍ വ്യാവസായിക ക്ലസ്റ്ററുകളുടെ പരിഷ്‌കരണത്തിനായി നേരിടുന്ന വെല്ലുവിളികള്‍ പരിഹരിച്ച് പൊതുവായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. വ്യാവസായി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ലാന്റ് ബാങ്ക് തയ്യാറാക്കും. ഇത് വ്യാവസായിക വിവര സംവിധാനം വഴി ജിഐഎസ് മാപ്പിങിന്റെ സംവിധാനത്തോടെ എല്ലാവര്‍ക്കും ലഭ്യമാക്കും. - മന്ത്രി പറഞ്ഞു.

 
Other News in this category

 
 




 
Close Window