Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ലോക്ഡൗണ്‍ കേരളത്തിന് ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം പഠിക്കാന്‍ വിദഗ്ധ സമിതി
Reporter
കോവിഡ് 19 പകര്‍ച്ചവ്യാധി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു സാമ്പത്തികാഘാത സര്‍വേ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തും. സര്‍വേയുടെ ചോദ്യാവലിയും വിശദാംശങ്ങളും eis.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉത്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളെ കോവിഡ്19 എങ്ങനെയെല്ലാം ബാധിച്ചു എന്നതിന്റെ വിവരങ്ങളാണ് ഇതുവഴി ശേഖരിക്കുന്നത്. ഈ വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പൊതുകാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ. ഒരു മാസത്തിനുള്ളില്‍ സമിതി ഇടക്കാല പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window