Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5843 INR  1 EURO=111.2347 INR
ukmalayalampathram.com
Fri 05th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ലോക്ഡൗണില്‍ പ്രതിസന്ധിയിലായെന്നും 600 ജോലിക്കാരെ പിരിച്ചു വിട്ടെന്നും ഊബര്‍
Reporter
ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം തങ്ങളുടെ 25 ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടുവെന്ന് ഊബര്‍ ഇന്ത്യ വ്യക്തമാക്കി. ഊബറിലെ 600 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്.

കോവിഡ് 19ന്റെ ആഘാതത്തില്‍ നിന്ന് എപ്പോള്‍ കര കയറാന്‍ കമ്പനിക്ക് കഴിയും എന്നത് സംബന്ധിച്ച് ഒരു അവ്യക്തതയുള്ളതിനാല്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയല്ലാതെ തങ്ങള്‍ക്കു മുമ്പില്‍ മറ്റ് വഴികളില്ലെന്ന് പറയുന്നു ഊബര്‍. ഇത് ഡ്രൈവര്‍മാരും മറ്റ് എല്ലാ പ്രവര്‍ത്തന മേഖലയിലുള്ള ജീവനക്കാരും അടക്കം 600 ജീവനക്കാരെ ദുരിതത്തിലാക്കുമെന്നും പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.



ഞങ്ങളുടെ ഈ ഊബര്‍ ഫാമിലിയില്‍ നിന്ന് ഞങ്ങളുടെ ചില സഹപ്രവര്‍ത്തകര്‍ പടിയിറങ്ങുകയാണ്. ഇന്ന് ഞങ്ങളെ സംബന്ധിച്ച് അങ്ങേയറ്റം സങ്കടകരമായ ദിവസമാണ് പ്രദീപ് പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു. കമ്പനി ഇതിനകം പ്രഖ്യാപിച്ച ആഗോള തൊഴില്‍ വെട്ടിക്കുറയ്ക്കലിന്റെ ഭാഗമാണ് ഈ പിരിച്ചുവിടലുകളെന്നും ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കുന്നുവെന്നും ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊബര്‍ ടെക്!നോളജീസ് തങ്ങളുടെ 23 ശതമാനം ജീവനക്കാരെയാണ് ഇതിനകം പിരിച്ചു വിട്ടത്. 6700 പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇതില്‍ 3700 പേര്‍ക്ക് ഈ മാസമാണ് ജോലി ഇല്ലാതായത്. എല്ലാ ജീവനക്കാര്‍ക്കും കുറഞ്ഞത് 10
 
Other News in this category

 
 




 
Close Window