Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ഇന്ത്യാ പ്രവേശനം വൈകും
Reporter
ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോര്‍ ഇന്ത്യയുടെ വരവിനാണ് കൊറോണ വിനയാകുന്നത്. 2020 ആദ്യം ഹവല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചേക്കും എന്നും 2021 - 2022 കാലഘട്ടത്തില്‍ ഹവലിന്റെ ആദ്യ മോഡലും ഇന്ത്യന്‍ നിരത്തിലെത്തിയേക്കുമെന്നും ഹവല്‍ എച്ച്6 എസ്!യുവി മോഡലായിരിക്കും ആദ്യം ഗ്രേറ്റ് വാള്‍ കുടുംബത്തില്‍ നിന്ന് ഇന്ത്യയിലെത്തുക എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കൊവിഡ്19 വൈറസിന്റെ വ്യാപനവും അത് ചൈന വേണ്ടവിധം നിയന്ത്രിക്കാന്‍ കാണിച്ച അലംഭാവവും ചൂണ്ടിക്കാട്ടി ധാരാളം രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് നീയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കടക്കെണിയിലായ ഇന്ത്യന്‍ കമ്പനികളെ ചൈനീസ് കമ്പനികള്‍ വിഴുങ്ങാതിരിക്കാന്‍ ഇന്ത്യയും ചില നീയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ഇനി കൂടുതല്‍ ശ്രദ്ധയോടെ സര്‍ക്കാര്‍ നേരിട്ടുള്ള മേല്‍നോട്ടത്തിന് ശേഷം മാത്രമേ അംഗീകാരം ലഭിക്കൂ. ഇത് പല തീരുമാനങ്ങള്‍ക്കും താമസമുണ്ടാക്കുകയും സ്വഭാവുകമായും ഹവല്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ വാഹന വില്പന വൈകിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലായിരുന്നു വാഹനത്തിന്റെ അവതരണം. ഹവല്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ കോണ്‍സെപ്റ്റ് H എന്ന എസ്‌യുവി കോണ്‍സപ്റ്റിന്റെ ആഗോള അവതരണം, ലോകത്തെ ഏറ്റവും വിലക്കുറവുള്ള ഇലക്ട്രിക്ക് കാര്‍ എന്ന് വിശേഷണമുള്ള ആര്‍1 തുടങ്ങിയവ കമ്പനി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window