Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ടിക് ടോക്കിന് ബദല്‍ വെര്‍ഷന്‍: ദേശീ ആപ്പിന്റെ പേര് 'മിത്രോണ്‍'
Reporter
ടിക്ടോക്കിന് ബദല്‍ എന്ന ചര്‍ച്ച സജീവം. ഇത് മറ്റൊരു ദേശീ ആപ്പിന്റെ പേരിലേക്കാണ് നയിച്ചത്. 'മിത്രോണ്‍' എന്നാണ് ആപ്പിന്റെ പേര്. തീര്‍ത്തും സ്വദേശിയായ മിത്രോണ്‍ ടിക്ടോക്കിന് പകരം ഉപയോഗിക്കൂ എന്നതാണ് വലിയ ക്യാംപെയിനായി സോഷ്യല്‍ മീഡിയയില്‍ പരന്നത്.

മെയ് 26 ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ആപ്പിന്റെ ഡൗണ്‍ലോഡ് 50 ലക്ഷം കടന്നുവെന്നാണ് പറയുന്നത്. 4.7 ആണ് ആപ്പിന്റെ ഗൂഗിള്‍ പ്ലേയിലെ റേറ്റിംഗ്. ടിക്ടോക്കിന് ഒരു ഇന്ത്യന്‍ എതിരാളി എന്നാണ് പ്രധാനമായും ഇതിന് ലഭിച്ച വിശേഷണം. നേരത്തെ ടിക്ടോക്കിനെതിരെ പ്രചാരണം നയിച്ച പലരും ഈ ആപ്പിന് വേണ്ടി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഒപ്പം തന്നെ സ്വദേശി നയം ആപ്പിന്റെ വളര്‍ച്ചയ്ക്ക് കാരണമായി എന്നും ഈ ആപ്പിന് വേണ്ടിയുള്ള പ്രചാരണം വെളിവാക്കുന്നു.

ടിക്ടോക്ക് ആപ്പ് ജനപ്രിയമാണ് ഇന്ത്യയില്‍. എന്നാല്‍ കഴിഞ്ഞ ചില ആഴ്ചകളായി ടിക്ടോക് ഇന്ത്യയില്‍ നേരിടുന്നത് സമാനതകള്‍ ഇല്ലാത്ത തിരിച്ചടിയാണ്. ചില ടിക്ടോക് യൂസര്‍മാരും യൂട്യൂബേര്‍സും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ടിക്ടോക്കിനെതിരായ വലിയ ക്യാംപെയിനായി വളര്‍ന്നു ടിക്ടോക് ഇന്ത്യ ബാന്‍ എന്നത് സോഷ്യല്‍ മീഡിയയിലെ പ്രധാന ഹാഷ്ടാഗായി. ഇതിന് പുറമേ ഗൂഗിള്‍പ്ലേ സ്റ്റോറില്‍ ടിക്ടോക്ക് ആപ്പിന്റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞു.

ഒടുവില്‍ 50 ലക്ഷത്തോളം റിവ്യൂ റിമൂവ് ചെയ്ത് ഗൂഗിള്‍ തന്നെയാണ് ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമിനെ രക്ഷിച്ചത് എന്നും റിപ്പോര്‍ട്ട് വന്നു.
 
Other News in this category

 
 




 
Close Window