Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കാന്‍ സംവിധാനം: ഓര്‍ഡര്‍ പിടിച്ചത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണം കമ്പനി
Reporter
പശ്ചിമ ബംഗാളില്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചത്. പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ അനുമതിയോടെയാണ് പദ്ധതിയെന്നാണ് സ്വിഗ്ഗി അറിയിക്കുന്നത്. സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളില്‍ കൂടി മദ്യത്തിന്റെ ഹോം ഡെലിവറി ഉടന്‍ തന്നെ സ്വിഗ്ഗി ആരംഭിക്കുമെന്നാണ് അറിയുന്നത്.

ആദ്യഘട്ടത്തില്‍ ജാര്‍ഖണ്ഡിലും, ഒഡീഷയിലും ഓണ്‍ലൈന്‍ മദ്യവില്‍പ്പന സ്വിഗ്ഗി നടത്തിയിരുന്നു. ഇതിന് ശേഷമാണ് ബംഗാളില്‍ ഈ സേവനം ലഭ്യമാക്കിയത്. മറ്റ് ചില സംസ്ഥാന സര്‍ക്കാറുകളുമായി ഈ സേവനം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് സ്വിഗ്ഗി അറിയിക്കുന്നത്. സ്വിഗ്ഗി പ്ലാറ്റ്‌ഫോമില്‍ വൈന്‍ ഷോപ്പ്‌സ് എന്ന വിഭാഗത്തിലാണ് മദ്യം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നത്.


സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ രീതിയില്‍ വീട്ടില്‍ മദ്യമെത്തിച്ചു നല്‍കാനും, അതുവഴി ചെറുകിട മദ്യഷോപ്പുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനും ഞങ്ങള്‍ക്ക് സാധിക്കുന്നു. ഒപ്പം തന്നെ ഇപ്പോഴത്തെ കൊവിഡ് അവസ്ഥയില്‍ സാമൂഹ്യ അകലം പാലിക്കാനും തിരക്ക് കുറയ്ക്കാനും ഞങ്ങളുടെ സേവനം ഉപകാരമാകുന്നു സ്വിഗ്ഗിയുടെ വൈസ് പ്രസിഡന്റ് അനൂജ് രതി പറയുന്നു.
 
Other News in this category

 
 




 
Close Window