Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
കാറിന് ഒരു ലക്ഷം രൂപ വില കുറവു പ്രഖ്യാപിച്ച് ഹോണ്ട കമ്പനി ബിസിനസ് ഉറപ്പിക്കുന്നു
Reporter
വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട. ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് തങ്ങളുടെ ഏറ്റവും ഡിമാന്റുള്ള സെഡാന്‍ മോഡലുകളായ അമെയ്!സിനും സിറ്റിയ്ക്കും ഹോണ്ട ജൂണ്‍ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അമെയ്‌സ് മോഡലിന് 32,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ആണ് ജൂണ്‍ മാസത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ ഓഫര്‍ E, S, V, VX എന്നീ എല്ലാ വേരിയന്റിനും ബാധകമാണ്. മാത്രമല്ല, എക്‌സ്‌ചേഞ്ച് ഓഫര്‍ ആയി Rs 20,000 രൂപയും 20,000 രൂപയുടെ രണ്ട് വര്‍ഷ എക്‌സ്റ്റന്‍ഡഡ് വാറന്റിയും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട് . എക്‌സ്‌ചേഞ്ച് ചെയ്യാന്‍ കാര്‍ ഇല്ലാത്ത പക്ഷം മൂന്ന് വര്‍ഷത്തെ ഹോണ്ട കെയര്‍ മൈന്റെനന്‍സ് പ്രോഗ്രാം പകുതി വിലയ്ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും.

ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച ഹോണ്ട അമെയ്‌സിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 6.10 ലക്ഷം മുതല്‍ 8.75 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 7.56 ലക്ഷം മുതല്‍ 9.95 ലക്ഷം രൂപ വരെയാണ് അമെയ്‌സ് ഡീസല്‍ മോഡലുകള്‍ക്ക് എക്‌സ്‌ഷോറൂം വില.
 
Other News in this category

 
 




 
Close Window