Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
പബ്ജി ഗെയിം നടത്തുന്ന കമ്പനിയുടെ ഒരു മാസത്തെ വരുമാനം 1700 കോടി
Reporter
ഗേമിംഗ് കമ്പനിയായ ടെന്‍സെന്റിന് പബ്ജി ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം സമ്മാനിച്ചത് 1700 കോടി. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്‌ളേ എന്നിവയില്‍ നിന്ന് മെയ് 1 മുതല്‍ മെയ് 31 വരെ ശേഖരിച്ച വിവരങ്ങള്‍ വെച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത്. മെയ് 2020 ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച് പബ്ജി മൊബൈല്‍.
ലോക്ക് ഡൌണ്‍ ലോകമെമ്പാടും നിര്‍ബന്ധിതമായി നടപ്പിലാക്കപ്പെട്ട്, ജനങ്ങളില്‍ ബഹുഭൂരിഭാഗവും വീടുകളില്‍ തന്നെ തളച്ചിടപ്പെട്ട മെയ് മാസത്തില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തപ്പെടും എന്നത് ഉറപ്പായിരുന്നു എങ്കിലും പ്രവചനങ്ങളെപ്പോലും തെറ്റിക്കുന്ന ഒരു വന്‍ ആദായമാണ് മിക്കവാറും എല്ലാ കമ്പനികള്‍ക്കും ഉണ്ടായിട്ടുള്ളത്.
 
Other News in this category

 
 




 
Close Window