Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി മാറാന്‍ ചൈനീസ് കമ്പനി; സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് ലക്ഷ്യം
Reporter
ജൂലൈയില്‍ ഇന്ത്യയില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ ലാവ മൊബൈല്‍സ് ഒരുങ്ങുന്നു. ഫെബ്രുവരിയില്‍ അവസാന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയതു മുതല്‍ കമ്പനി നിശബ്ദത പാലിച്ചുവെങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യം.

ചൈനീസ് ബ്രാന്‍ഡുകള്‍ക്കെതിരെ തിരിച്ചടി നേരിടുന്ന ഒരു സമയത്ത് വിപണിയില്‍ മത്സരം വര്‍ദ്ധിപ്പിക്കുന്നതിനായി ലാവ മൊബൈല്‍സ് അടുത്ത മാസം രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കും. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ ബജറ്റ് ഫോണുകള്‍ക്കു പുറമേ പ്രീമിയം ഫോണുകള്‍ക്കായും ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകള്‍. ലിസ്റ്റിങ് പ്ലാറ്റ്‌ഫോമിലെ സ്മാര്‍ട്ട്‌ഫോണിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത് ലാവ ഇസഡ് 66 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നുവെന്നാണ്.
ചൈനീസ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വിലക്കുണ്ടായേക്കുമെന്ന സൂചനയെത്തുടര്‍ന്ന് നേട്ടം കൊയ്യാന്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ രംഗത്തേക്ക്. മൈക്രോമാക്‌സിനു തൊട്ടു പിന്നാലെ പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് ലാവ കമ്പനിയാണ്. ഷവോമി ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികളുടെ കുത്തൊഴുക്കില്‍ താഴേയ്ക്കു പോയ കമ്പനികളിലൊന്നാണ് ലാവ.
 
Other News in this category

 
 




 
Close Window