Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1311 INR  1 EURO=107.4114 INR
ukmalayalampathram.com
Tue 10th Mar 2026
 
 
ബിസിനസ്‌
  Add your Comment comment
വൈകിയിട്ടില്ല; പാന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ഇപ്പോഴും ലിങ്ക് ചെയ്യാം
Reporter
പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്റ്റ് ടാക്‌സാണ് ഈ തീരുമാനം എടുത്തത്. പുതിയ തീരുമാന പ്രകാരം 2021 മാര്‍ച്ച് 31 ന് മുന്‍പ് ഈ നടപടിക്രമം പാലിച്ചാല്‍ മതിയാകും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ കാര്യങ്ങള്‍ക്കുള്ള അന്തിമ തീയതി നീട്ടാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനവും കൈക്കൊണ്ടത്. ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് 2018 ലെ സുപ്രീംകോടതി വിധി പ്രകാരമാണ്.

ആദായ നികുതി വകുപ്പ് നിയമത്തിലെ സെക്ഷന്‍ 139AA സബ് സെക്ഷന്‍ 2 പ്രകാരമാണ് ഇരു നമ്പറുകളും ബന്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇന്‍കം ടാക്‌സ് വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും എസ്എംഎസ് ആയും ഇരു നമ്പറുകളും ബന്ധിപ്പിക്കാന്‍ സാധിക്കും. UIDPAN<12അക്ക ആധാര്‍ നമ്പര്‍><10അക്ക പാന്‍ നമ്പര്‍> ടൈപ്പ് ചെയ്ത ശേഷം 567678 എന്ന നമ്പറിലേക്കോ അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയച്ച് ഇവ ബന്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.
 
Other News in this category

 
 




 
Close Window